LATEST NEWS

Related Posts

DISTRICT NEWSലഹരി മാഫിയക്കെതിരെ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് രമേശ് ചെന്നിത്തല

ലഹരി മാഫിയക്കെതിരെ ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്ന് രമേശ് ചെന്നിത്തല

യുവശക്തിയുടെ വിളംബരമായി തൂഫാൻ ഹണ്ട്; 15 തൂഫാൻ വാരിയർമാർ

കോതമംഗലം: ലഹരി മാഫിയയെ നാട്ടിൽ നിന്ന് കെട്ടുകെട്ടിക്കുന്നതിന് എല്ലാവരും ഒറ്റക്കെട്ടായി പോരാട്ടത്തിനിറങ്ങണമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ പ്രതിരോധം ജനകീയ പ്രസ്ഥാനമായി മാറണമെന്നും യുവജനങ്ങളുടെ പങ്കാളിത്തം ഈ പോരാട്ടത്തിൽ നിർണായകമാണെന്നും മന്ത്രി പറഞ്ഞു. കോതമംഗലത്ത് സംഘടിപ്പിച്ച തൂഫാൻ ഹണ്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൂഫാൻ പതാക ഉയർത്തിയതോടെ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ സന്ദേശം ചടങ്ങിൽ ഉയർത്തിപ്പിടിച്ചു. എസ്പിസി വിദ്യാർഥികളുടെ സല്യൂട്ടും ബാൻഡ് മേളത്തിന്റെ അകമ്പടിയും സ്വീകരിച്ചാണ് മന്ത്രി വേദിയിലെത്തിയത്. ലിറ്റിൽ ഫ്ലവർ ഊന്നുകൽ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി.

ക്രൈംബ്രാഞ്ച് എസ് പി സി എസ് ഷാഹുൽ ഹമീദ് ഐപിഎസ് സ്വാഗതം പറഞ്ഞു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രശസ്ത സിനിമാതാരം ടിനി ടോം മുഖ്യാതിഥിയായി പങ്കെടുത്തു.

ലഹരിക്കെതിരായ പോരാട്ടം പ്രാദേശികതലത്തിൽ കൂടുതൽ ശക്തമാക്കുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ നിന്ന് 15 പേരെ തൂഫാൻ വാരിയർമാരായി തിരഞ്ഞെടുത്തു. യുവജനങ്ങളെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാക്കുകയും ജനകീയ പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് തൂഫാൻ വാരിയർമാരുടെ ദൗത്യം.

വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും കോളേജുകളിലെ എൻസിസി, എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുമടക്കം യുവാക്കളുടെ വലിയ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായി. ലഹരിക്കെതിരായ സംസ്ഥാന വ്യാപക പ്രതിരോധ ക്യാംപെയ്നായ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമം യുവശക്തിയുടെ കൂട്ടായ പ്രതിരോധത്തിന്റെയും സാമൂഹിക ഉത്തരവാദിത്തത്തിന്റെയും സന്ദേശം ഉയർത്തി.

നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, നഗരസഭ വൈസ് ചെയർമാൻ പ്രിൻസ് വർക്കി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എ.എം. ബഷീർ, ജോമി തെക്കേക്കര, നേതാക്കന്മാരായ എ.ജി. ജോർജ്, കെ.പി. ബാബു, ഷമീർ പനക്കൻ, ബാബു ഏലിയാസ്, എം എസ് എൽദോസ്, അബു മൊയ്‌തീൻ, എ.ടി. പൗലോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, മുൻസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത്‌ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

തൂഫാൻ ഹണ്ടിന്റെ ഭാഗമായി കോതമംഗലത്ത് നടന്ന ലഹരി വിരുദ്ധ സംഗമം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here